റഹ്മാനിയ കുടുംബത്തിൽ 22 വർഷക്കാലം സേവനമനുഷ്ഠിച്ച്, നിലവിൽ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന അബ്ദുല്ല സാറിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
റഹ്‌മാനിയയിലെ തന്റെ ഇരുപത്തിരണ്ട് വർഷത്തെ സേവനകാലയളവിൽ അധ്യാപകൻ , പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നീ വിവിധ ചുമതലകൾ മാതൃകാപരമായി നിർവഹിച്ച അദ്ദേഹം, വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും സഹപ്രവർത്തകരുമായും ഹൃദയബന്ധം സ്ഥാപിച്ച പ്രിയപ്പെട്ട അധ്യാപകനാണ്. വിദ്യാഭ്യാസരംഗത്തിനും പൊതുസേവനത്തിനുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗം സമർപ്പിച്ച അദ്ദേഹം മികച്ച ഒരു സംഘാടകനെന്ന നിലയിലും ഏവരുടെയും ആദരവ് നേടിയ വ്യക്തിയാണ്.
അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സേവനങ്ങളെ ആദരിക്കാനും നന്ദി അറിയിക്കാനും സംഘടിപ്പിക്കുന്ന ഈ സ്നേഹസംഗമത്തിൽ താങ്കളുടെ സാന്നിധ്യം സാദരം പ്രതീക്ഷിക്കുന്നു.
2026 ജൂൺ 20 ശനി ഉച്ചയ്ക്ക് 2:30
റഹ്മാനിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നിങ്ങളും പങ്കെടുക്കുമെന്ന് ആഗ്രഹിക്കുന്നു.
സ്നേഹപൂർവ്വം,
പ്രസിഡന്റ്
RMC